കർമ്മബന്ധം
എവിടെ നിന്ന് തുടങ്ങണം? ഐസക്ക് ന്യൂട്ടനിൽ നിന്നോ അതോ മഹാകവി ഉള്ളൂരിൽ നിന്നോ? ആർഷഭാരതത്തിലെ ചിന്താധാരകൾ കയറിച്ചെല്ലാത്ത ഇടമില്ലെന്നാണ് സങ്കല്പം. എന്നാൽ നമ്മുടെ പുരാണങ്ങളിൽ ഒരിക്കലും സ്ഥാനം പിടിക്കാനിടയില്ലാത്ത ന്യൂട്ടനിൽ നിന്നു തന്നെ തുടങ്ങാം. അദ്ദേഹത്തിൻ്റെ മൂന്നാം ചലനനിയമം ഇതാണ് – ”For every action there is an equal and opposite reaction.” ഇത് മലയാളത്തിലെഴുതാതെ ഇംഗ്ലീഷിൽ തന്നെ എഴുതിയതിനും ഒരു കാരണമുണ്ട്. ന്യൂട്ടൻ്റെ വിഷയം ഊർജ്ജതന്ത്രം (physics) ആണെന്ന് നമുക്കറിയാം. ഫിസിക്സിൻ്റെ തനതായ … Read more