Grab your copies!Bundle discounts available!Contact us for Book shops  discounts !

Gita Chapter 5: Karma Sannyasa Yoga

With lingering doubts still about Karma sannyasa and Karma Yoga, Arjunan requests a clarity on which among them are superior. To that, Krishna’s straight answer is: While both leads to liberation, Karma Yoga is superior to renunciation of Karma! One who is not attracted to or averse to anything is renounced forever. It is immature … Read more

പാലാഴിമഥനം – 3

സത്യത്തിൽ ശത്രുക്കൾ വൈരം മറന്ന് ഒരുമിക്കാറുണ്ടോ? രണ്ടു കുട്ടരുടെയും നിലനില്പിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളുണ്ടാവുമ്പോൾ ഒരുമിക്കാറുണ്ടെന്നാണ് കഥകൾ മാത്രമല്ല, ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ മാത്രമേ ഒരുമയും ഉണ്ടാവാറുള്ളൂ! പ്രളയം വന്നപ്പോൾ എല്ലാം മറന്ന് നമ്മുടെ നാട്ടുകാർ ഒരുമിച്ചതു തന്നെ വലിയൊരു ഉദാഹരണമാണ്. ആ സമയത്ത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും വിഷയമായിരുന്നില്ല. ഇതു പറയുമ്പോൾ, ഇത്തരം പ്രത്യേക സാഹചര്യങ്ങളൊന്നുമില്ലെങ്കിൽ മലയാളികൾക്കിടയിൽ വലിയ തോതിലുള്ള ശത്രുതയുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. വളരെയേറെ … Read more

പാലാഴിമഥനം – 2

അപ്പോൾ പാലാഴി കടഞ്ഞ് അമൃതെടുത്ത് ഭക്ഷിച്ചെങ്കിൽ മാത്രമേ ദേവന്മാർക്ക് ഇനി മുന്നോട്ടൊരു യാത്രയുള്ളൂ. അല്ലെങ്കിൽ അകാലത്തിൽത്തന്നെ ജരാനരകളും പേറി വൃദ്ധരായി ശിഷ്ടകാലം ജീവിക്കേണ്ടിവരും. ഒരല്പം നർമ്മം കലർത്തി പറഞ്ഞാൽ – ‘അതിനേക്കാൾ ഭേദം മരിക്കുന്നതു തന്നെയാണ്’. വേറെ വഴിയില്ലാതെ വന്നാൽ നമ്മൾ എന്തു പ്രതിസന്ധിയും തരണം ചെയ്യും. ദേവന്മാരുടെ ഈ കഥയിലൂടെ സത്യത്തിൽ ഭാഗവതം പറഞ്ഞുവെക്കുന്നത് നമ്മളോരോരുത്തരുടെയും ഉള്ളിലുള്ള അസാമാന്യമായ ആ കഴിവിനെക്കുറിച്ചാണ്. പക്ഷേ എളുപ്പമുള്ള വഴികളൊക്കെ അടഞ്ഞെങ്കിൽ മാത്രമേ നമ്മൾ മനസ്സുകൊണ്ട് അത്തരം വലിയ വെല്ലുവിളികൾ … Read more

പാലാഴിമഥനം – 1

ഒന്നുമില്ലായ്മയിൽ നിന്ന് ഈ കഥ തുടങ്ങാം. പക്ഷേ ഒന്നുമില്ലെങ്കിൽ പിന്നെ എന്താണ് തുടങ്ങാൻ കഴിയുക? അതിനുള്ള ഉത്തരമാണ് ഈ പ്രപഞ്ചം പോലും! നമ്മുടെ പ്രപഞ്ചത്തിൽ ആകമാനമുള്ള ഊർജ്ജം കണക്കാക്കിയാൽ അതെത്രയുണ്ടാവും? ‘പൂജ്യം’ ആണ് അതിനുള്ള ഉത്തരം! നമ്മൾ കാണുന്ന, നമ്മളടക്കമുള്ള പദാർത്ഥങ്ങളിൽ എത്ര ഊർജ്ജം (energy) ഉണ്ടോ, അത്രയും തന്നെ ഗുരുത്വാകർഷണം എന്ന വിപരീത ഊർജ്ജവും (negative energy) അതേ പദാർത്ഥങ്ങളിലുണ്ട്. അതു കൂടാതെ ദ്രവ്യവും (matter) വിപരീത ദ്രവ്യവും (antimatter) നമ്മുടെ പ്രപഞ്ചത്തിലുണ്ട്. അവയും തട്ടിക്കിഴിച്ചാൽ … Read more

ആ വഴിയുടെ ദൂരം

ദൂഷണം ചിലർ പറഞ്ഞീടുകിലതുമൊരു ഭൂഷണമത്രേ ദുരിതങ്ങളും താനേനീങ്ങും’ എഴുത്തച്ഛൻ കിളിമകളോട് പറയുന്നതായാണ് ഈ വരികൾ. ‘ദൂഷണം’ എന്നാൽ കുറ്റം എന്നർത്ഥം. ഭാഗവതം ചൊല്ലാൻ അപേക്ഷിച്ചതോടൊപ്പമാണ് അദ്ദേഹം ഇങ്ങനെയും പറഞ്ഞത്. എന്തൊക്കെയാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവുക? ‘ഭാഗവതം’ എന്ന കഥാമൃതമാണ് പറഞ്ഞുകൊടുക്കുന്നതെങ്കിലും കുറ്റംപറച്ചിൽ കേൾക്കേണ്ടിവരും എന്നതാണതിലെ ഏറ്റവും കാതലായ യാഥാർത്ഥ്യം. എത്രയോ വേദനാജനകമാണത്! എന്നാൽ അതാണ് നമ്മളടക്കമുള്ള പൊതുജനത്തിൻ്റെ മനസ്സ്. എന്തിലും ദോഷം കണ്ടെത്താനാണ് മനുഷ്യരാദ്യം ശ്രമിക്കുക. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം എഴുതിയതിനു ശേഷമാണ് ഭാഗവതം കിളിപ്പാട്ട് എഴുതുന്നതെന്ന് … Read more

കഥ ‘ഹിരണ്യം’ – 4

‘സത്യം വിധാതും നിജഭൃത്യഭാഷിതം വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മനഃ അദൃശ്യതാത്യദ്ഭുതരൂപമുദ്വഹൻ സ്തംഭേ സഭായാം ന മൃഗം ന മാനുഷം.’ തൂണിലും മഹാവിഷ്ണുവുണ്ടെന്ന് പ്രഹ്ലാദൻ്റെ നാവിൽ നിന്നറിഞ്ഞ് അതിനെ മുഷ്ടികൊണ്ട് പ്രഹരിച്ച ഹിരണ്യകശിപുവിൻ്റെ മുന്നിൽ, അവൻ്റെ വാക്കുകൾ സത്യമായി മാറാൻ തൂണു പിളർന്ന് മഹാവിഷ്ണു നരസിംഹരൂപത്തിൽ (മൃഗവും മനുഷ്യനും അല്ലാത്ത രൂപത്തിൽ) വന്നതാണ് മുകളിലെ വർണ്ണന. പൊതുവെ എഴുത്തച്ഛൻ്റെ ഭാഗവതം കിളിപ്പാട്ടിലെ വരികളാണ് ഞാൻ എഴുതാറുള്ളത്. ഇത്തവണ മൂലഭാഗവതത്തിലെ (സംസ്കൃതം) വർണ്ണന എഴുതിയെന്നേയുള്ളൂ. അതുവരെ ആരും കണ്ടിട്ടില്ലാത്ത അതിഭീകരമായ … Read more

കഥ ‘ഹിരണ്യം’ – 3

പുരാണങ്ങളെ നമുക്ക് പല രീതിയിൽ കാണാം. ചിലർക്ക് അത് ഭക്തിയിലേക്കുള്ള വഴിയാണ്. മറ്റുചിലർ അതിലെ ഫിലോസഫി കണ്ടെത്താനാണ് ശ്രമിക്കുന്നത്. പിന്നെയൊരു കൂട്ടർ അതിലേക്കെത്തുന്നത് കഥകൾ വായിക്കാനാണ്. ഇതിൽ ഏതു വഴി തിരഞ്ഞെടുത്താലും പുരാണവായന അതിമനോഹരമായ അനുഭവമായിരിക്കും. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരല്പം ഫിലോസഫിയിലേക്ക് പോയിവരാം. പ്രഹ്ലാദൻ്റെ കഥയാണല്ലോ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘എന്നിലും കൊല്ലാൻ വരുന്ന അസുരന്മാരിലും അവരുടെ വാളുകളിലും ജഗത്തിലും ആദിനാരായണനാണുള്ളത്’ – എന്നാണ് അസുരന്മാർ തന്നെ വധിക്കാനെത്തിയപ്പോൾ പ്രഹ്ലാദൻ ചിന്തിച്ചത്. എന്നുവെച്ചാൽ എല്ലാ ജീവജാലങ്ങളിലും, നന്മയിലും … Read more

കഥ ‘ഹിരണ്യം’ – 2

ഹിരണ്യകശിപുവിൻ്റെയും പ്രഹ്ലാദൻ്റെയും കഥയുടെ തുടർച്ചയാണിത്. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യം – ഹിരണ്യകശിപു വധിക്കാൻ ശ്രമിച്ചപ്പോൾ പുത്രനായ പ്രഹ്ലാദനെ രക്ഷിക്കാൻ ആദ്യം എത്തിച്ചേർന്ന ദൈവം ആരാണ്? മഹാവിഷ്ണു എന്നാവും പലരുടെയും ഉത്തരം. അതിലേക്ക് വഴിയേ വരാം. നമ്മുടെ പുരാണങ്ങളിൽ ധാരാളം പേർ തപസ്സുചെയ്ത് വരങ്ങൾ നേടിയിട്ടുള്ള കാര്യം നമുക്കറിയാം. അതികഠിനമായ തപസ്സൊക്കെ ചെയ്ത് ഈശ്വരൻ പ്രത്യക്ഷപ്പെടുമ്പോൾ അവരിൽ പലരും ആദ്യം ചോദിക്കുന്ന വരം ‘തങ്ങൾക്കൊരിക്കലും മരണമുണ്ടാവരുത്’ എന്നാണ്. പക്ഷേ അങ്ങനെ ചോദിച്ചവർക്കൊന്നും ആ വരം കിട്ടിയിട്ടില്ല … Read more

ജീവിതം എന്ന അനുഭവം

“ജീവിതം എന്ന യാത്രയെ ആഘോഷമാക്കുക” (“celebrate the journey of life”) എന്നൊരു പ്രയോഗം പലയിടത്തും കേട്ടിട്ടുണ്ട്. എന്നാൽ നമുക്കതിന് പലപ്പോഴും കഴിയാറില്ല. അതിന്‍റെ കാരണങ്ങൾ വഴിയേ പറയാം. ജീവിതത്തെപ്പറ്റി വ്യക്തമായി മനസ്സിലാക്കിത്തരാൻ സയൻസിനോ ഫിലോസഫിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ കാരണം ലളിതമാണ് – ഒരു ജന്മത്തിനു ശേഷം മനുഷ്യർക്കെന്തു സംഭവിക്കുന്നു എന്ന് പറഞ്ഞുതരാൻ ‘അനുഭവസ്ഥർ’ ആരും നമ്മുടെയടുത്തേക്ക് തിരിച്ചു വരുന്നില്ല! ജനനത്തിനു മുമ്പ് നമ്മളെവിടെയായിരുന്നു എന്ന കാര്യം മനസ്സിലാക്കിത്തരാനും നമുക്കാരുമില്ല. അപ്പോൾ ജീവിതം … Read more

കർമ്മബന്ധം

എവിടെ നിന്ന് തുടങ്ങണം? ഐസക്ക് ന്യൂട്ടനിൽ നിന്നോ അതോ മഹാകവി ഉള്ളൂരിൽ നിന്നോ? ആർഷഭാരതത്തിലെ ചിന്താധാരകൾ കയറിച്ചെല്ലാത്ത ഇടമില്ലെന്നാണ് സങ്കല്പം.  എന്നാൽ നമ്മുടെ പുരാണങ്ങളിൽ ഒരിക്കലും സ്ഥാനം പിടിക്കാനിടയില്ലാത്ത ന്യൂട്ടനിൽ നിന്നു തന്നെ തുടങ്ങാം. അദ്ദേഹത്തിൻ്റെ മൂന്നാം ചലനനിയമം ഇതാണ് – ”For every action there is an equal and opposite reaction.” ഇത് മലയാളത്തിലെഴുതാതെ ഇംഗ്ലീഷിൽ തന്നെ എഴുതിയതിനും ഒരു കാരണമുണ്ട്. ന്യൂട്ടൻ്റെ വിഷയം ഊർജ്ജതന്ത്രം (physics) ആണെന്ന് നമുക്കറിയാം. ഫിസിക്സിൻ്റെ തനതായ … Read more