Grab your copies!Bundle discounts available!Contact us for Book shops  discounts !

കുരുക്ഷേത്രം – യുഗാന്ത്യങ്ങളുടെ സാക്ഷി!

മഹാഭാരതത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്കെല്ലാം കുരുക്ഷേത്രത്തിന്‍റെ പങ്കെന്തെന്നറിയാം. കുരുവംശത്തിലെ പാണ്ഡവരും കൌരവരും തമ്മില്‍ നടന്ന ഭാരതവര്‍ഷത്തിലെ ഏതാണ്ടെല്ലാ ക്ഷത്രിയവംശ സേനകളും ഇരുവശവും ചേര്‍ന്ന് പടപൊരുതിയൊടുങ്ങിയ മഹായുദ്ധത്തിന് വേദിയും സാക്ഷിയുമാവേണ്ടി വന്ന ഭൂപ്രദേശം. ഈ യുദ്ധം കഴിഞ്ഞ് അധികം വൈകാതെയാണ് കലിയുഗത്തിന്‍റെ ആരംഭം. അതു കൊണ്ട് ഈ കുരുക്ഷേത്രയുദ്ധം ദ്വാപരത്തിന്‍റേയും കലിയുടേയും യുഗസന്ധിയിലായിരുന്നെന്ന് പറയാം. കുരുക്ഷേത്രം ദ്വാപരയുഗത്തിന്‍റെ അന്ത്യത്തിന്, ഭാരതത്തിലെ ക്ഷത്രിയകുലങ്ങളില്‍ ഒട്ടുമുക്കാലും നാമാവശേഷമായ രക്തച്ചൊരിച്ചിലിനു സാക്ഷിയായി നിലകൊണ്ടുവെന്നും. ഇതിനു മുമ്പത്തെ, അതായത് ത്രേതാ-ദ്വാപര യുഗസന്ധിയിലും ക്ഷത്രിയവംശങ്ങള്‍ മുഴുക്കേ നാമാവശേഷമാക്കപ്പെട്ടിട്ടുണ്ട് … Read more

അഭിമന്യുവിന്‍റെ അല്‍പായുസ്സ്

അഭിമന്യു

മഹാഭാരതത്തില്‍ ഏറെ പ്രശസ്തമായ, വായനക്കാരുടെ പ്രിയങ്കരമായ ഒരു ഭാഗമാണ് അര്‍ജ്ജുനപുത്രനായ അഭിമന്യുവിന്‍റെ കഥ. അമ്മ സുഭദ്രയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പദ്മവ്യൂഹം ഭേദിക്കാനുള്ള യുദ്ധമുറ അച്ഛന്‍ അര്‍ജ്ജുനന് അമ്മാവന്‍ കൃഷ്ണന്‍ പറഞ്ഞുകൊടുക്കുന്നത് കേട്ട് പകുതി മാത്രം പഠിക്കാന്‍ സാധിച്ച, അതു മൂലം കുരുക്ഷേത്രത്തില്‍ കൌരവര്‍ ചമച്ച പദ്മവ്യൂഹം ഭേദിച്ചകത്തു കടന്ന് അതിയായ നാശം വിതച്ചിട്ടും പുറത്തു കടക്കാനാവാതെ അതിനുള്ളില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു യുവ വീരജന്മം… അതാണല്ലോ അഭിമന്യു. ഒട്ടുമിക്ക ഭാരതീയര്‍ക്കും സുപരിചിതമാണീ കഥയെങ്കിലും, എന്തുകൊണ്ട് അഭിമന്യുവിന്‍റെ … Read more

ജീവിതം എന്ന അനുഭവം

“ജീവിതം എന്ന യാത്രയെ ആഘോഷമാക്കുക” (“celebrate the journey of life”) എന്നൊരു പ്രയോഗം പലയിടത്തും കേട്ടിട്ടുണ്ട്. എന്നാൽ നമുക്കതിന് പലപ്പോഴും കഴിയാറില്ല. അതിന്‍റെ കാരണങ്ങൾ വഴിയേ പറയാം. ജീവിതത്തെപ്പറ്റി വ്യക്തമായി മനസ്സിലാക്കിത്തരാൻ സയൻസിനോ ഫിലോസഫിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ കാരണം ലളിതമാണ് – ഒരു ജന്മത്തിനു ശേഷം മനുഷ്യർക്കെന്തു സംഭവിക്കുന്നു എന്ന് പറഞ്ഞുതരാൻ ‘അനുഭവസ്ഥർ’ ആരും നമ്മുടെയടുത്തേക്ക് തിരിച്ചു വരുന്നില്ല! ജനനത്തിനു മുമ്പ് നമ്മളെവിടെയായിരുന്നു എന്ന കാര്യം മനസ്സിലാക്കിത്തരാനും നമുക്കാരുമില്ല. അപ്പോൾ ജീവിതം … Read more

ഒരു ഇല്ലാക്കഥയും, അതിലെ ചില സത്യങ്ങളും

‘ഛായാമുഖി’ എന്നു കേട്ടിട്ടുണ്ടോ? ആ പേരുള്ള വളരെ പ്രത്യേകതയുള്ള ഒരു കണ്ണാടിയുണ്ടായിരുന്നത്രേ മഹാഭാരതത്തിൽ. അതിലാരെങ്കിലും നോക്കിയാൽ അവരുടെ സ്വന്തം പ്രതിബിംബമായിരിക്കില്ല കാണുന്നത് – പകരം അവർ ഏറ്റവുമധികം പ്രണയിക്കുന്നയാളുടെ മുഖമായിരിക്കും തെളിഞ്ഞുവരിക. ചിലതൊക്കെ ഇവിടെ ചിന്തിക്കാനുണ്ട്. താല്കാലികമായി പ്രണയം മനസ്സിലില്ലാത്ത ആളുകളുണ്ടാവുമെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആരെങ്കിലും കാണുമോ ഈ ഭൂമുഖത്ത്? അതുണ്ടാവാൻ പ്രയാസമാണ്. മനസ്സിൽ തോന്നുന്ന പ്രണയം ആരോടും തുറന്നു പറയാൻ ധൈര്യമുള്ളവരോ? അവരെയും കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഛായാമുഖി വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്യാൻ … Read more