Grab your copies!Bundle discounts available!Contact us for Book shops  discounts !

കഥ ‘ഹിരണ്യം’ – 4

‘സത്യം വിധാതും നിജഭൃത്യഭാഷിതം വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മനഃ അദൃശ്യതാത്യദ്ഭുതരൂപമുദ്വഹൻ സ്തംഭേ സഭായാം ന മൃഗം ന മാനുഷം.’ തൂണിലും മഹാവിഷ്ണുവുണ്ടെന്ന് പ്രഹ്ലാദൻ്റെ നാവിൽ നിന്നറിഞ്ഞ് അതിനെ മുഷ്ടികൊണ്ട് പ്രഹരിച്ച ഹിരണ്യകശിപുവിൻ്റെ മുന്നിൽ, അവൻ്റെ വാക്കുകൾ സത്യമായി മാറാൻ തൂണു പിളർന്ന് മഹാവിഷ്ണു നരസിംഹരൂപത്തിൽ (മൃഗവും മനുഷ്യനും അല്ലാത്ത രൂപത്തിൽ) വന്നതാണ് മുകളിലെ വർണ്ണന. പൊതുവെ എഴുത്തച്ഛൻ്റെ ഭാഗവതം കിളിപ്പാട്ടിലെ വരികളാണ് ഞാൻ എഴുതാറുള്ളത്. ഇത്തവണ മൂലഭാഗവതത്തിലെ (സംസ്കൃതം) വർണ്ണന എഴുതിയെന്നേയുള്ളൂ. അതുവരെ ആരും കണ്ടിട്ടില്ലാത്ത അതിഭീകരമായ … Read more

കഥ ‘ഹിരണ്യം’ – 3

പുരാണങ്ങളെ നമുക്ക് പല രീതിയിൽ കാണാം. ചിലർക്ക് അത് ഭക്തിയിലേക്കുള്ള വഴിയാണ്. മറ്റുചിലർ അതിലെ ഫിലോസഫി കണ്ടെത്താനാണ് ശ്രമിക്കുന്നത്. പിന്നെയൊരു കൂട്ടർ അതിലേക്കെത്തുന്നത് കഥകൾ വായിക്കാനാണ്. ഇതിൽ ഏതു വഴി തിരഞ്ഞെടുത്താലും പുരാണവായന അതിമനോഹരമായ അനുഭവമായിരിക്കും. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരല്പം ഫിലോസഫിയിലേക്ക് പോയിവരാം. പ്രഹ്ലാദൻ്റെ കഥയാണല്ലോ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘എന്നിലും കൊല്ലാൻ വരുന്ന അസുരന്മാരിലും അവരുടെ വാളുകളിലും ജഗത്തിലും ആദിനാരായണനാണുള്ളത്’ – എന്നാണ് അസുരന്മാർ തന്നെ വധിക്കാനെത്തിയപ്പോൾ പ്രഹ്ലാദൻ ചിന്തിച്ചത്. എന്നുവെച്ചാൽ എല്ലാ ജീവജാലങ്ങളിലും, നന്മയിലും … Read more

കഥ ‘ഹിരണ്യം’ – 2

ഹിരണ്യകശിപുവിൻ്റെയും പ്രഹ്ലാദൻ്റെയും കഥയുടെ തുടർച്ചയാണിത്. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യം – ഹിരണ്യകശിപു വധിക്കാൻ ശ്രമിച്ചപ്പോൾ പുത്രനായ പ്രഹ്ലാദനെ രക്ഷിക്കാൻ ആദ്യം എത്തിച്ചേർന്ന ദൈവം ആരാണ്? മഹാവിഷ്ണു എന്നാവും പലരുടെയും ഉത്തരം. അതിലേക്ക് വഴിയേ വരാം. നമ്മുടെ പുരാണങ്ങളിൽ ധാരാളം പേർ തപസ്സുചെയ്ത് വരങ്ങൾ നേടിയിട്ടുള്ള കാര്യം നമുക്കറിയാം. അതികഠിനമായ തപസ്സൊക്കെ ചെയ്ത് ഈശ്വരൻ പ്രത്യക്ഷപ്പെടുമ്പോൾ അവരിൽ പലരും ആദ്യം ചോദിക്കുന്ന വരം ‘തങ്ങൾക്കൊരിക്കലും മരണമുണ്ടാവരുത്’ എന്നാണ്. പക്ഷേ അങ്ങനെ ചോദിച്ചവർക്കൊന്നും ആ വരം കിട്ടിയിട്ടില്ല … Read more

കഥ ‘ഹിരണ്യം’ – 1

‘കാലേ വരികരികത്തിനിയും ശുക- ബാലേ! തെളിഞ്ഞു പറകെടോ! ശേഷവും മാലോകർ കേട്ടാൽ പരിഹസിച്ചീടുമെ- ന്നാലുമെനിക്കായതൊട്ടൊട്ടു ചൊല്ലുവൻ.’ നമ്മളിൽ പലർക്കും ഈ പറഞ്ഞതിനു പിന്നിലെ വികാരം വളരെയെളുപ്പം മനസ്സിലാവും. ‘മാലോകർ കേട്ടാൽ എന്തു വിചാരിക്കും’ എന്നു ചിന്തിച്ച് നമ്മളും എത്രയോ കാര്യങ്ങൾ പൊതുജനമധ്യത്തിൽ ചോദിക്കാനും പറയാനും കഴിയാതെ അമർത്തിവെയ്ക്കുന്നു! അങ്ങനെ നാട്ടുകാർ കേട്ടാലും പരിഹസിച്ചാലും സാരമില്ല, തല്ക്കാലം പറഞ്ഞോളൂ എന്നാണ് എഴുത്തച്ഛൻ കിളിമകളോട് ഇവിടെ ആവശ്യപ്പെടുന്നത്. അങ്ങനെ പറയുന്നതിലൂടെ ആവശ്യമില്ലാത്ത ഒരു ദുരഭിമാനം നമുക്ക് വേണ്ടെന്നുകൂടിയാണ് അദ്ദേഹം നമ്മളെ … Read more

വെറുപ്പും സ്നേഹവും, പിന്നെ നമ്മൾ വന്ന ചില വഴികളും

മിക്കവാറും എല്ലാ മതങ്ങളിലും സന്ധ്യാസമയം പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ളതാണ്. എന്തായിരിക്കും അതിനു കാരണം? പകലിൻ്റെയും രാവിൻ്റെയും ഇടയിലുള്ള ഒരു ചെറിയ സമയമാണ് സന്ധ്യ. അത് പകലും അല്ല, രാത്രിയും അല്ല. പകൽസമയം ഉണർന്നിരിക്കുന്ന ജീവികൾ കൂടണയാനും, രാത്രി ഇരപിടിക്കുന്ന ജന്തുക്കൾ മാളത്തിൽ നിന്ന് പുറത്തിറങ്ങി ഇരതേടാനും തുടങ്ങുന്നത് സായംസന്ധ്യയിലാണ്. എന്നുവെച്ചാൽ പകൽജീവികൾക്ക് ക്ഷീണവും രാത്രിസഞ്ചാരികൾക്ക് ശക്തിയും ഉണ്ടാവുന്ന സമയം. * ലക്ഷക്കണക്കിന് വർഷങ്ങളായി പല ജീവികളിലൂടെയും പരിണമിച്ചുണ്ടായതാണ് ഇന്നു കാണുന്ന മനുഷ്യൻ. നമ്മുടെ ശരീരത്തിൻ്റെ ഘടന മാത്രമല്ല, മനസ്സിൻ്റെ … Read more