Grab your copies!Bundle discounts available!Contact us for Book shops  discounts !

നിർമ്മല പ്രണയം

കണ്ടു മറന്നൊരാ മുഖമിന്നു വീണ്ടുമേ അറിയാതെ മുന്നിൽ കടന്നു വന്നു പതറാതെ തളരാതെ നെഞ്ചിടിപ്പിടറാതെ കൺപീലി നനയാതെ നോക്കിനിന്നു കാലത്തിൻ കളിവഞ്ചി തത്തിക്കളിക്കുന്നു ഓർമ്മതൻ ഓളപ്പരപ്പുകളിൽ കെട്ടുപൊട്ടിപ്പോയ പട്ടം കണക്കെയീ മനമങ്ങു പൊങ്ങിപ്പറന്നിടുന്നു ഒത്തൊരുമിച്ചു നടന്നൊരാ കാലത്തിൻ സൗരഭ്യമെങ്ങും നിറഞ്ഞപോലെ കൊച്ചുപിണക്കങ്ങൾ തഴുകിയുറക്കിയ നൊമ്പരപ്പൂക്കൾ വിരിഞ്ഞപോലെ കുളിരായി പിന്നെ കനലായ് വളർന്നൊരാ കുയിൽനാദമപ്പോൾ ഒഴുകിവന്നു കമ്പികൾ പൊട്ടിയ ഹൃദയത്തിൻ തംബുരു ശ്രുതി ചേർത്തിടാതെ മറഞ്ഞുനിന്നു എന്തു വിളിക്കണം എന്തു പറയണം എന്നോർത്തു നേരം കടന്നുപോയി വാക്കുകളില്ലല്ലോ നിർമ്മലപ്രണയത്തിൻ … Read more

കർമ്മബന്ധം

എവിടെ നിന്ന് തുടങ്ങണം? ഐസക്ക് ന്യൂട്ടനിൽ നിന്നോ അതോ മഹാകവി ഉള്ളൂരിൽ നിന്നോ? ആർഷഭാരതത്തിലെ ചിന്താധാരകൾ കയറിച്ചെല്ലാത്ത ഇടമില്ലെന്നാണ് സങ്കല്പം.  എന്നാൽ നമ്മുടെ പുരാണങ്ങളിൽ ഒരിക്കലും സ്ഥാനം പിടിക്കാനിടയില്ലാത്ത ന്യൂട്ടനിൽ നിന്നു തന്നെ തുടങ്ങാം. അദ്ദേഹത്തിൻ്റെ മൂന്നാം ചലനനിയമം ഇതാണ് – ”For every action there is an equal and opposite reaction.” ഇത് മലയാളത്തിലെഴുതാതെ ഇംഗ്ലീഷിൽ തന്നെ എഴുതിയതിനും ഒരു കാരണമുണ്ട്. ന്യൂട്ടൻ്റെ വിഷയം ഊർജ്ജതന്ത്രം (physics) ആണെന്ന് നമുക്കറിയാം. ഫിസിക്സിൻ്റെ തനതായ … Read more

ഗീതാധ്യായം 4: ജ്ഞാനകര്‍മ്മസന്യാസയോഗം

കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചല്ല, സത്യജ്ഞാനത്തിലുറച്ച നിഷ്കാമ കര്‍മ്മത്തിലൂടെയാണ് കര്‍മ്മസന്യാസം സാധിക്കേണ്ടതെന്ന കഴിഞ്ഞ അധ്യായത്തിലെ പ്രഖ്യാപനത്തെയാണ് കൃഷ്ണന്‍ ഈ ആധ്യായത്തില്‍ വിശദമാക്കുന്നത്. അതീവ രഹസ്യവും (എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതല്ലെന്ന സൂചന) അത്യുത്തമവുമായ അറിവായ ആ യോഗവിദ്യയെക്കുറിച്ചാണ് പ്രതിപാദ്യം: സൂര്യന് ഞാന്‍ നല്‍കിയ ഈ യോഗവിദ്യ മനുവിനും ഇക്ഷ്വാകുവിനും പകര്‍ന്ന് കിട്ടി. പരമ്പരയായി രാജര്‍ഷികളും അറിഞ്ഞ ഈ വിദ്യ, കാലാന്തരത്തില്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആ രഹസ്യവും ഉത്തമവുമായ അറിവാണ് എന്‍റെ ഭക്തനും സുഹൃത്തുമായ നിനക്ക് ഞാന്‍ പറഞ്ഞു തരുന്നത്. സൂര്യനുണ്ടായി എത്രയോ … Read more

പുരാണകാല ആഹാരരീതിയും ത്രിശങ്കുവും…

രാമായണത്തിലെ മുഖ്യകഥാപാത്രങ്ങളായ ശ്രീരാമനും സീതയും സസ്യാഹാരികളായിരുന്നോ അതോ മാംസവും കഴിക്കുമായിരുന്നോ? ഈ അന്വേഷണം നടത്തുന്നത് പുരാണകാലത്തെ ശ്രേഷ്ഠരെന്ന് കരുതപ്പെടുന്ന ജനങ്ങളുടെ ആഹാരരീതികളും മറ്റും മനസ്സിലാക്കാനാണ്. അപ്പോൾ മറ്റൊരു ചോദ്യവും ഇടയിൽ വന്നു – ‘പുരാണകാലം’ എന്നൊരു കാലമുണ്ടായിരുന്നോ?? പഴയ കഥകളിൽ നമ്മൾ സങ്കല്പിക്കുന്ന കാലം എന്നേ അതിനർത്ഥമുള്ളൂ. കഥകളിൽ പറയുന്ന കാര്യങ്ങളിൽ പലതും അതെഴുതിയ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന സംഭവങ്ങളാവാൻ സാധ്യതയുണ്ട്. കഥകളും ചരിത്രവും തമ്മിൽ അത്രയൊക്കെ ബന്ധം നമുക്ക് അനുമാനിക്കാൻ കഴിയും. അപ്പോൾ ആദ്യത്തെ ചോദ്യത്തിലേക്ക് മടങ്ങിപ്പോവാം … Read more

ഗീതാധ്യായം 3: കര്‍മ്മയോഗം

ജ്ഞാനമാണോ കര്‍മ്മമാണോ കൂടുതല്‍ ഉത്തമം എന്നൊന്നു വ്യക്തമായി പറയൂ – എന്ന അര്‍ജ്ജുനന്‍റെ ആവശ്യത്തിനു മറുപടിയായി കൃഷ്ണന്‍ ഇങ്ങനെ പറയുന്നു: ലോകത്തില്‍ ജ്ഞാനികളുടെ മാര്‍ഗ്ഗമായ ജ്ഞാനയോഗവും യോഗികളുടെ കര്‍മ്മമാര്‍ഗ്ഗമായ കര്‍മ്മയോഗവുമായി രണ്ട് നിഷ്ഠകളുണ്ട്. കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് കര്‍മ്മവിമുക്തരാവില്ല, സിദ്ധി പ്രാപിക്കുകയുമില്ല. ഗുണങ്ങള്‍ക്കനുസരിച്ച കര്‍മ്മങ്ങള്‍ ചെയ്യാതെയിരിക്കാനുമാവില്ല. മനസ്സില്‍ വിഷയചിന്തകളിരിക്കേ, ബാഹ്യമായി ഇന്ദ്രിയങ്ങളെ കര്‍മ്മങ്ങളില്‍ നിന്നു നിയന്ത്രിക്കുന്നവര്‍ മിഥ്യാചരന്മാരാണ്. എന്നാല്‍, നിസ്സംഗരായി (കര്‍മ്മത്തൊടോ കര്‍മ്മഫലത്തോടോ ഒട്ടിച്ചേരാതെ) സ്വന്തം കര്‍മ്മങ്ങളില്‍ വ്യാപൃതരാവുന്ന യോഗികളാണ് ശ്രേഷ്ഠര്‍. അതുകൊണ്ട്, നിസ്സംഗനായി, ഒരു യജ്ഞമായി നിന്‍റെ … Read more

സപത്നിയിൽ നിന്നുള്ള ദുഃഖം!

‘സാപത്ന്യോൽഭവദുഃഖമെത്രയും കഷ്ടം! കഷ്ടം! താപത്തെസ്സഹിപ്പതിനാളല്ല നീയുമെടോ!’ എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിൽ ശ്രീരാമൻ ശൂർപ്പണഖയോട് പറയുന്നതാണ് ഈ വരികൾ. ആകാശമാർഗ്ഗത്തിൽ സഞ്ചരിച്ചിരുന്ന ശൂർപ്പണഖ ശ്രീരാമനെ കണ്ട് മോഹിച്ച് അദ്ദേഹത്തോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അർത്ഥം ഇതാണ് – ഒരാൾക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകുന്ന അവസ്ഥയിൽ, ഒരു പത്നിക്ക് സപത്നിയിൽ നിന്നുണ്ടാവുന്ന ദുഃഖം (സാപത്ന്യോൽഭവദുഃഖം) സഹിക്കാൻ പ്രയാസമാണ്! ശൂർപ്പണഖയെ ഇത് പറഞ്ഞു മനസ്സിലാക്കാൻ ശ്രീരാമൻ ഉപയോഗിച്ച വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് – “താപത്തെസ്സഹിപ്പതിനാളല്ല നീയുമെടോ” (ആ ദുഃഖം സഹിക്കാൻ നിനക്കും … Read more

മായ!

എന്താണ് മായ? നമ്മൾ എവിടെയോ നില്ക്കുകയാണെന്ന് നമുക്കറിയാം. നമുക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നും അറിയാം. എന്നാൽ നമ്മൾ ‘മനസ്സിലാക്കിയിരിക്കുന്ന യാഥാർത്ഥ്യവും’, സത്യത്തിൽ നടക്കുന്നതും തമ്മിൽ എത്രയോ അന്തരമുണ്ട്! നമ്മുടെ ജീവൻ എവിടെ നിന്നു വന്നെന്ന് നമുക്കറിയില്ല. മറ്റേതെങ്കിലും ജീവിതത്തിൻ്റെ തുടർച്ചയാണോ ഈ ജീവിതമെന്നും അറിയില്ല. ഈ ജന്മം കഴിഞ്ഞ് നമ്മളെങ്ങോട്ടു പോകുമെന്നും നമുക്കറിയില്ല. അപ്പോൾ നമുക്ക് നമ്മളെപ്പറ്റി എന്താണ് അറിയുന്നത്? – സത്യത്തിൽ ഒന്നുമറിയില്ല! ചുറ്റും കാണുന്നതു മാത്രമാണ് യാഥാർത്ഥ്യമെന്ന് കരുതി നമ്മൾ ജീവിച്ചു പോകുന്നു. സത്യത്തിൽ … Read more

നമ്മുടെ ആരാമത്തിലെ പൂക്കൾ!

ഉഷ കേരളക്കരയുടേതാണോ? അതിസുന്ദരിയായ ഒരു രാജകുമാരിയാണ് ഉഷ! ആരാണത് എന്നാവും ചിന്തിക്കുന്നത്… ഉഷയുടെ പിതാവിൻ്റെ പേരു പറഞ്ഞാൽ ചിലർക്കൊക്കെ മനസ്സിലാവും. എന്നാൽ ഉഷയുടെ പിതാമഹൻ്റെ പേര് പറഞ്ഞാൽ മനസ്സിലാവാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല! മൂന്നു ലോകങ്ങളും ഭരിച്ച നമ്മുടെ സ്വകാര്യ അഹങ്കാരമായ സാക്ഷാൽ മഹാബലി ചക്രവർത്തിയാണ് ഉഷയുടെ പിതാമഹൻ! അപ്പോൾ ആദ്യം ചോദിച്ച ചോദ്യം സത്യത്തിൽ ഇതാണ് – മഹാബലി കേരളത്തിൻ്റെ സ്വന്തം ആയിരുന്നോ? നമ്മളാണല്ലോ അദ്ദേഹത്തിൻ്റെ പേരിൽ ഓണവും മറ്റും ആഘോഷിക്കുന്നത്? ഭാഗവതമനുസരിച്ച് അദ്ദേഹം … Read more

ഗീതാധ്യായം 2: സാംഖ്യയോഗം

അര്‍ജ്ജുനന്‍റെ തീരുമാനം മാറ്റിയെടുക്കാന്‍ കൃഷ്ണന്‍ ഇത്തരമൊരു മൌഢ്യം നിനക്കു ചേരില്ലെന്നും മറ്റും പറഞ്ഞു നോക്കിയിട്ടും,  തന്‍റെ തീരുമാനത്തിലുറച്ചു നില്‍ക്കാന്‍ ഭീഷ്മാചാര്യരെപ്പോലെയുള്ളവരെയും ഗുരുജനങ്ങളെയുമൊക്കെ വധിക്കുന്നതെങ്ങനെ, തുടങ്ങിയ വാദങ്ങള്‍ അര്‍ജ്ജുനന്‍ തുടര്‍ന്നും നിരത്തുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് താന്‍ ആശയക്കുഴപ്പത്തിലാണെന്നും ആശയക്കുഴപ്പത്തിലാണെന്നും തന്‍റെ ശിഷ്യത്വം സ്വീകരിച്ചു തന്നെ ഉപദേശിക്കണമെന്നും, അതു വരെ താന്‍ യുദ്ധം ചെയ്യുന്നില്ലെന്നും പറയുന്നതോടെ, കൃഷ്ണന്‍ തന്‍റെ ഗീതോപദേശം ആരംഭിക്കുകയായി. – (അധ്യായം രണ്ട്; ശ്ലോകങ്ങള്‍ 1-10) രണ്ടാം അധ്യായത്തിലെ പതിനൊന്നാം ശ്ലോകം മുതല്‍ ശ്രീ … Read more

ഗീതാധ്യായം 1: അര്‍ജ്ജുന വിഷാദ യോഗം

ഇത് ഗീതയുടെ അധ്യായങ്ങളെ അദ്വൈത ദര്‍ശനത്തിലൂന്നിയ വായനയിലൂടെ സംഗ്രഹിക്കാനുള്ള ശ്രമമാണ്. ഓരോ ശ്ലോകങ്ങളായെടുത്തുള്ള തര്‍ജ്ജമയോ, അനുവാദമോ, വ്യാഖ്യാനമോ, വിവരണമോ അല്ല. അര്‍ജ്ജുനവിഷാദയോഗം എന്ന ഒന്നാമധ്യായത്തിന്‍റെ സംഗ്രഹം ഇതില്‍ ഉള്‍പ്പെടുത്തുന്നു. തുടര്‍ന്നുള്ള അധ്യായങ്ങള്‍ വഴിയേ സംഗ്രഹിക്കാം. കുരുക്ഷേത്ര യുദ്ധ ആരംഭം കുറിച്ച് ശംഖനാദം മുഴക്കുന്ന കൌരവ-പാണ്ഡവ സേനകളെക്കുറിച്ചു സഞ്ജയന്‍ ധൃതരാഷ്ട്രരോട് വിവരിക്കുന്നിടത്താണ് ഗീതയുടെ ഒന്നാം അധ്യായം തുടങ്ങുന്നത്. യുദ്ധത്തിനൊരുങ്ങി ഇരു ഭാഗത്തു നില്‍ക്കുന്ന സേനകളെ ഒന്നു വീക്ഷിക്കുവാനുള്ള അര്‍ജ്ജുനന്‍റ ആഗ്രഹപ്രകാരം കൃഷ്ണന്‍ തന്‍റെ രഥം രണാംഗണ മധ്യത്തിലേക്ക് നിറുത്തുന്നു. … Read more