ഗീതാധ്യായം 4: ജ്ഞാനകര്‍മ്മസന്യാസയോഗം
കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചല്ല, സത്യജ്ഞാനത്തിലുറച്ച നിഷ്കാമ കര്‍മ്മത്തിലൂടെയാണ് കര്‍മ്മസന്യാസം സാധിക്കേണ്ടതെന്ന കഴിഞ്ഞ അധ്യായത്തിലെ പ്രഖ്യാപനത്തെയാണ് കൃഷ്ണന്‍ ഈ ആധ്യായത്തില്‍ വിശദമാക്കുന്നത്. അതീവ രഹസ്യവും (എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതല്ലെന്ന സൂചന) അത്യുത്തമവുമായ അറിവായ ആ യോഗവിദ്യയെക്കുറിച്ചാണ് പ്രതിപാദ്യം: സൂര്യന് ഞാന്‍ നല്‍കിയ ഈ യോഗവിദ്യ മനുവിനും ഇക്ഷ്വാകുവിനും പകര്‍ന്ന് കിട്ടി. പരമ്പരയായി രാജര്‍ഷികളും അറിഞ്ഞ ഈ വിദ്യ, കാലാന്തരത്തില്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആ രഹസ്യവും ഉത്തമവുമായ അറിവാണ് എന്‍റെ ഭക്തനും സുഹൃത്തുമായ നിനക്ക് ഞാന്‍ പറഞ്ഞു തരുന്നത്. സൂര്യനുണ്ടായി എത്രയോ … Read more