Grab your copies!Bundle discounts available!Contact us for Book shops  discounts !

വൈജയന്തി

മഹാഭാരതയുദ്ധം സത്യത്തിൽ ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധമായിരുന്നോ? യുദ്ധമര്യാദകൾ പലതും പാണ്ഡവപക്ഷവും കൈവിട്ടിട്ടില്ലേ? ഉവ്വ്, കൈവിട്ടിട്ടുണ്ട് – എന്നിരുന്നാലും അത് ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള യുദ്ധമായിരുന്നു. അതെങ്ങനെ ന്യായീകരിക്കപ്പെടും? അധർമ്മത്തെ നേരിടാൻ പലപ്പോഴും അധർമ്മം കൊണ്ടേ കഴിയൂ. അതുതന്നെയാണ് ന്യായീകരണം! തെല്ലും നീതിയോ ന്യായമോ ഇല്ലാതെ സദാ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഇറങ്ങിത്തിരിച്ച ഒരാളെ നേരിടാൻ നീതിയുടെ വഴികളിലൂടെ മാത്രം പോയാൽ സാധ്യമാവില്ല. അങ്ങനെയാവുമ്പോൾ അയാൾക്കുള്ള മറുപടി അയാളുടെ അതേ നാണയത്തിൽത്തന്നെ കൊടുക്കേണ്ടിവരും! നിരാലംബയായ ദ്രൗപദിയെ ബലം പ്രയോഗിച്ച്‌ കൗരവസഭയിലേക്ക് … Read more

കുരുക്ഷേത്രം – യുഗാന്ത്യങ്ങളുടെ സാക്ഷി!

മഹാഭാരതത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്കെല്ലാം കുരുക്ഷേത്രത്തിന്‍റെ പങ്കെന്തെന്നറിയാം. കുരുവംശത്തിലെ പാണ്ഡവരും കൌരവരും തമ്മില്‍ നടന്ന ഭാരതവര്‍ഷത്തിലെ ഏതാണ്ടെല്ലാ ക്ഷത്രിയവംശ സേനകളും ഇരുവശവും ചേര്‍ന്ന് പടപൊരുതിയൊടുങ്ങിയ മഹായുദ്ധത്തിന് വേദിയും സാക്ഷിയുമാവേണ്ടി വന്ന ഭൂപ്രദേശം. ഈ യുദ്ധം കഴിഞ്ഞ് അധികം വൈകാതെയാണ് കലിയുഗത്തിന്‍റെ ആരംഭം. അതു കൊണ്ട് ഈ കുരുക്ഷേത്രയുദ്ധം ദ്വാപരത്തിന്‍റേയും കലിയുടേയും യുഗസന്ധിയിലായിരുന്നെന്ന് പറയാം. കുരുക്ഷേത്രം ദ്വാപരയുഗത്തിന്‍റെ അന്ത്യത്തിന്, ഭാരതത്തിലെ ക്ഷത്രിയകുലങ്ങളില്‍ ഒട്ടുമുക്കാലും നാമാവശേഷമായ രക്തച്ചൊരിച്ചിലിനു സാക്ഷിയായി നിലകൊണ്ടുവെന്നും. ഇതിനു മുമ്പത്തെ, അതായത് ത്രേതാ-ദ്വാപര യുഗസന്ധിയിലും ക്ഷത്രിയവംശങ്ങള്‍ മുഴുക്കേ നാമാവശേഷമാക്കപ്പെട്ടിട്ടുണ്ട് … Read more

അഭിമന്യുവിന്‍റെ അല്‍പായുസ്സ്

അഭിമന്യു

മഹാഭാരതത്തില്‍ ഏറെ പ്രശസ്തമായ, വായനക്കാരുടെ പ്രിയങ്കരമായ ഒരു ഭാഗമാണ് അര്‍ജ്ജുനപുത്രനായ അഭിമന്യുവിന്‍റെ കഥ. അമ്മ സുഭദ്രയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പദ്മവ്യൂഹം ഭേദിക്കാനുള്ള യുദ്ധമുറ അച്ഛന്‍ അര്‍ജ്ജുനന് അമ്മാവന്‍ കൃഷ്ണന്‍ പറഞ്ഞുകൊടുക്കുന്നത് കേട്ട് പകുതി മാത്രം പഠിക്കാന്‍ സാധിച്ച, അതു മൂലം കുരുക്ഷേത്രത്തില്‍ കൌരവര്‍ ചമച്ച പദ്മവ്യൂഹം ഭേദിച്ചകത്തു കടന്ന് അതിയായ നാശം വിതച്ചിട്ടും പുറത്തു കടക്കാനാവാതെ അതിനുള്ളില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു യുവ വീരജന്മം… അതാണല്ലോ അഭിമന്യു. ഒട്ടുമിക്ക ഭാരതീയര്‍ക്കും സുപരിചിതമാണീ കഥയെങ്കിലും, എന്തുകൊണ്ട് അഭിമന്യുവിന്‍റെ … Read more

ഗീതാധ്യായം 5: കര്‍മ്മസന്യാസയോഗം

കര്‍മ്മസന്യാസത്തെയും കര്‍മ്മയോഗത്തെയും കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവയിലേതാണ് ശ്രേഷ്ഠം എന്ന അര്‍ജ്ജുനന്‍റെ ചോദ്യത്തിന് കൃഷ്ണന്‍റെ നേരിട്ടുള്ള മറുപടി ഇങ്ങനെ: രണ്ടും ശ്രേയസ്കരങ്ങളെങ്കിലും കര്‍മ്മസന്യാസത്തേക്കാള്‍ കര്‍മ്മയോഗം തന്നെ വിശിഷ്ടം! എന്നാല്‍, ഒന്നിനോടും രാഗമോ ദ്വേഷമോ ഇല്ലാതെയിരിക്കുന്നവന്‍ നിത്യസന്ന്യാസി തന്നെയാണ്. ജ്ഞാനമാര്‍ഗ്ഗമായ സാംഖ്യവും കര്‍മ്മമാര്‍ഗ്ഗമായ യോഗവും രണ്ടെന്നത് ബാലിശമായ ചിന്തയാണ്. രണ്ടിന്‍റെയും ലക്ഷ്യവും പരിസമാപ്തിയും ഒന്നു തന്നെ എന്നതാണ് ശരിയായ ദര്‍ശനം. കര്‍മ്മയോഗത്തിലൂടെയല്ലാത്ത സന്യാസം പ്രയാസകരമാണ്. മറിച്ച്, കര്‍മ്മയോഗത്താല്‍ ശുദ്ധരായവര്‍ പ്രവൃത്തിനിരതരായാലും കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. ആത്മജ്ഞാനിയായ യോഗി ആത്മശുദ്ധിക്കായി ഇന്ദ്രിയങ്ങളാല്‍ … Read more

എഴുത്ത്

ഏറെ നേരമായി അയാൾ ഇരിക്കുന്നു. എന്തെങ്കിലും എഴുതണമെന്നുണ്ട്; എന്നാൽ ഒന്നും എഴുതാൻ കഴിയുന്നില്ല. ‘ഒരു മരത്തിന്റെ ചില്ലകൾ പോലെ സ്വാഭാവികമായി മുളക്കുന്നില്ലെങ്കിൽ എഴുതാതിരിക്കുന്നതാണ് നല്ലത്’ എന്ന് കീറ്റ്സ് പറഞ്ഞതോർത്തു. സ്വാഭാവികമായി മുള പൊട്ടി വരുന്നില്ല ഒന്നും. ആഴക്കടലിലെ ഓളങ്ങൾ പോലെ അവ ഉള്ളിൽ അലയടിക്കുന്നു; പുറമെ പക്ഷേ ശാന്തമായ കടൽ. കൊച്ചു കൊച്ചു തമാശകൾ; ഉള്ളലിയിക്കുന്ന വേദനകൾ; മഞ്ഞും, മഴയും, വെയിലും ഏറ്റു നടന്നു തളർന്ന പാദങ്ങളുടെ വിങ്ങലുകൾ; അവ നടന്നെത്തിയ കൊച്ചു കപ്പേളകളുടെയും ജീവന്റെ വചനങ്ങളുടെയും … Read more

പാലാഴിമഥനം – 6

അശ്വിന് അസ്വസ്ഥതയും വിഷമവും തോന്നിയ ദിവസമായിരുന്നു അന്ന്. ഏതൊരാൾക്കും യൗവ്വനാരംഭത്തിൽ തോന്നാവുന്ന നിരാശയും ഒറ്റപ്പെടലുമൊക്കെ തന്നെ കാരണം – അതൊന്നും മനസ്സിന് വഴങ്ങാത്ത പ്രശ്നങ്ങളാണല്ലോ ആ പ്രായത്തിൽ! എന്തായാലും തൻ്റെ ഉള്ളിൽ കിടന്നു നീറിയ വിഷമങ്ങളൊക്കെ അയാൾ ഫെയ്സ്ബുക്കിൽ കുറിച്ചിടാൻ തീരുമാനിച്ചു. നമ്മളെ കേൾക്കാനും മനസ്സിലാക്കാനും ആരെങ്കിലുമുണ്ടാവുക എന്നത് വിശക്കുമ്പോൾ ആഹാരം കിട്ടുന്നതുപോലെ പ്രധാനപ്പെട്ടതാണല്ലോ! പക്ഷേ ആ കുറിപ്പിനു കിട്ടിയ പ്രതികരണങ്ങൾ ആശ്വാസത്തെക്കാൾ വിഷമങ്ങൾ തന്നെയായിരുന്നു അയാൾക്ക് വീണ്ടും സമ്മാനിച്ചത്. പലരുടെയും വിമർശനങ്ങളും പുച്ഛം കലർന്ന ഉപദേശങ്ങളും … Read more

പാലാഴിമഥനം – 5

മഹാവിഷ്ണു കൂർമ്മാവതാരം എടുത്ത് കടലിൽ താണുപോയ മന്ദരപർവ്വതം ഉയർത്തി. അത് കൃത്യമായ ഉയരത്തിൽ നിലനില്ക്കാൻ വിഷ്ണുഭഗവാൻ തന്നെ ഒരു വലിയ പക്ഷിയുടെ രൂപത്തിലും ആ പർവ്വതത്തിൻ്റെ മുകളിൽ വന്നിരുന്നു. അതോടെ ഭംഗം വന്ന പാലാഴി കടയൽ പുനരാരംഭിക്കാൻ ദേവാസുരന്മാർക്ക് കഴിഞ്ഞു. മഥനം വളരെ വേഗം പുരോഗമിച്ചു. പക്ഷേ അപ്പോഴേക്കും പുതിയൊരു പ്രശ്നം ഉടലെടുത്തു. അതിലേക്ക് തിരികേ വരാം. * പാലാഴിമഥനത്തെ നമ്മുടെ ജീവിതത്തോടു തന്നെ ഉപമിക്കാൻ കഴിയും. ഓരോ കാര്യവും നേടാനായി നമ്മൾ ഇറങ്ങിത്തിരിക്കുമ്പോൾ വഴിയേ ഉണ്ടാവുന്ന … Read more

പാലാഴിമഥനം – 4

ചൈന പാക്കിസ്ഥാനെ സഹായിക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയിരിക്കുമോ? ഒരിക്കലും ആവില്ല. പാക്കിസ്ഥാനെ സഹായിക്കാൻ ചൈന മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിൽ ചൈനയുടെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ. എന്തൊക്കെ സംഭവിച്ചാലും മനസ്സിൽ കണക്കാക്കിയിട്ടുള്ള ലാഭവും അവർ എടുത്തിരിക്കും – മറുപക്ഷം അതിൻ്റെ പേരിൽ തകർന്നടിഞ്ഞാൽ പോലും! ആരും തമ്മിൽ സമത്വം ഇല്ല എന്നതാണ് പ്രായോഗിക ലോകത്തിലെ ദുഃഖകരമായ ഒരു സത്യം. ഏതെങ്കിലും രണ്ടു കൂട്ടർ തമ്മിൽ മുഖാമുഖം ഇടപെടേണ്ടി വരുമ്പോൾ മാത്രമാണ് ‘തുല്യതാസങ്കല്പം’ എന്ന ത്രാസ് കൊണ്ട് നമ്മളവരെ അറിഞ്ഞോ അറിയാതെയോ … Read more

പാലാഴിമഥനം – 3

സത്യത്തിൽ ശത്രുക്കൾ വൈരം മറന്ന് ഒരുമിക്കാറുണ്ടോ? രണ്ടു കുട്ടരുടെയും നിലനില്പിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളുണ്ടാവുമ്പോൾ ഒരുമിക്കാറുണ്ടെന്നാണ് കഥകൾ മാത്രമല്ല, ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ മാത്രമേ ഒരുമയും ഉണ്ടാവാറുള്ളൂ! പ്രളയം വന്നപ്പോൾ എല്ലാം മറന്ന് നമ്മുടെ നാട്ടുകാർ ഒരുമിച്ചതു തന്നെ വലിയൊരു ഉദാഹരണമാണ്. ആ സമയത്ത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും വിഷയമായിരുന്നില്ല. ഇതു പറയുമ്പോൾ, ഇത്തരം പ്രത്യേക സാഹചര്യങ്ങളൊന്നുമില്ലെങ്കിൽ മലയാളികൾക്കിടയിൽ വലിയ തോതിലുള്ള ശത്രുതയുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. വളരെയേറെ … Read more

പാലാഴിമഥനം – 2

അപ്പോൾ പാലാഴി കടഞ്ഞ് അമൃതെടുത്ത് ഭക്ഷിച്ചെങ്കിൽ മാത്രമേ ദേവന്മാർക്ക് ഇനി മുന്നോട്ടൊരു യാത്രയുള്ളൂ. അല്ലെങ്കിൽ അകാലത്തിൽത്തന്നെ ജരാനരകളും പേറി വൃദ്ധരായി ശിഷ്ടകാലം ജീവിക്കേണ്ടിവരും. ഒരല്പം നർമ്മം കലർത്തി പറഞ്ഞാൽ – ‘അതിനേക്കാൾ ഭേദം മരിക്കുന്നതു തന്നെയാണ്’. വേറെ വഴിയില്ലാതെ വന്നാൽ നമ്മൾ എന്തു പ്രതിസന്ധിയും തരണം ചെയ്യും. ദേവന്മാരുടെ ഈ കഥയിലൂടെ സത്യത്തിൽ ഭാഗവതം പറഞ്ഞുവെക്കുന്നത് നമ്മളോരോരുത്തരുടെയും ഉള്ളിലുള്ള അസാമാന്യമായ ആ കഴിവിനെക്കുറിച്ചാണ്. പക്ഷേ എളുപ്പമുള്ള വഴികളൊക്കെ അടഞ്ഞെങ്കിൽ മാത്രമേ നമ്മൾ മനസ്സുകൊണ്ട് അത്തരം വലിയ വെല്ലുവിളികൾ … Read more