നന്മയും തിന്മയും – ബൈബിളിലും ഭാഗവതത്തിലും…
നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കുമ്പോൾ ശാന്തതയോടെ, തെളിഞ്ഞ മനസ്സുമായി വേണം ഇരിക്കാൻ. കാരണം, അതിലുള്ള എല്ലാം കഥകളായി നമുക്ക് പറഞ്ഞുതരില്ല. ചിലതൊക്കെ സൂചനകളായി മാത്രം അവശേഷിക്കും. അവയും വായിച്ചെടുക്കാൻ ശ്രമിക്കണം. അതുകൊണ്ട് ധൃതിയിൽ വായിക്കുന്നതിനേക്കാൾ നല്ലത് വിശ്രമവേളകളിൽ സമയമുള്ളപ്പോൾ വായിക്കുന്നതാണ്. ഉദാഹരണത്തിന്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹിരണ്യാക്ഷൻ്റെയും ഹിരണ്യകശിപുവിൻ്റെയും കഥയിലും പറയാതെ പറയുന്ന മറ്റൊരു കഥയുണ്ട്. വിഷ്ണുഭഗവാൻ്റെ ദ്വാരപാലകന്മാരായ ജയവിജയന്മാരാണല്ലോ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ജനിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരും ഒരുമിച്ചല്ല പലപ്പോഴും യുദ്ധം ചെയ്തിട്ടുള്ളത്. ആദ്യം ലോകങ്ങൾ കീഴടക്കിയതൊഴിച്ചാൽ തനിച്ചാണ് … Read more