കുരുക്ഷേത്രം – യുഗാന്ത്യങ്ങളുടെ സാക്ഷി!
മഹാഭാരതത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്കെല്ലാം കുരുക്ഷേത്രത്തിന്റെ പങ്കെന്തെന്നറിയാം. കുരുവംശത്തിലെ പാണ്ഡവരും കൌരവരും തമ്മില്‍ നടന്ന ഭാരതവര്‍ഷത്തിലെ ഏതാണ്ടെല്ലാ ക്ഷത്രിയവംശ സേനകളും ഇരുവശവും ചേര്‍ന്ന് പടപൊരുതിയൊടുങ്ങിയ മഹായുദ്ധത്തിന് വേദിയും സാക്ഷിയുമാവേണ്ടി വന്ന ഭൂപ്രദേശം. ഈ യുദ്ധം കഴിഞ്ഞ് അധികം വൈകാതെയാണ് കലിയുഗത്തിന്റെ ആരംഭം. അതു കൊണ്ട് ഈ കുരുക്ഷേത്രയുദ്ധം ദ്വാപരത്തിന്റേയും കലിയുടേയും യുഗസന്ധിയിലായിരുന്നെന്ന് പറയാം. കുരുക്ഷേത്രം ദ്വാപരയുഗത്തിന്റെ അന്ത്യത്തിന്, ഭാരതത്തിലെ ക്ഷത്രിയകുലങ്ങളില്‍ ഒട്ടുമുക്കാലും നാമാവശേഷമായ രക്തച്ചൊരിച്ചിലിനു സാക്ഷിയായി നിലകൊണ്ടുവെന്നും. ഇതിനു മുമ്പത്തെ, അതായത് ത്രേതാ-ദ്വാപര യുഗസന്ധിയിലും ക്ഷത്രിയവംശങ്ങള്‍ മുഴുക്കേ നാമാവശേഷമാക്കപ്പെട്ടിട്ടുണ്ട് … Read more