ഗീതാധ്യായം 5: കര്‍മ്മസന്യാസയോഗം
കര്‍മ്മസന്യാസത്തെയും കര്‍മ്മയോഗത്തെയും കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവയിലേതാണ് ശ്രേഷ്ഠം എന്ന അര്‍ജ്ജുനന്റെ ചോദ്യത്തിന് കൃഷ്ണന്റെ നേരിട്ടുള്ള മറുപടി ഇങ്ങനെ: രണ്ടും ശ്രേയസ്കരങ്ങളെങ്കിലും കര്‍മ്മസന്യാസത്തേക്കാള്‍ കര്‍മ്മയോഗം തന്നെ വിശിഷ്ടം! എന്നാല്‍, ഒന്നിനോടും രാഗമോ ദ്വേഷമോ ഇല്ലാതെയിരിക്കുന്നവന്‍ നിത്യസന്ന്യാസി തന്നെയാണ്. ജ്ഞാനമാര്‍ഗ്ഗമായ സാംഖ്യവും കര്‍മ്മമാര്‍ഗ്ഗമായ യോഗവും രണ്ടെന്നത് ബാലിശമായ ചിന്തയാണ്. രണ്ടിന്റെയും ലക്ഷ്യവും പരിസമാപ്തിയും ഒന്നു തന്നെ എന്നതാണ് ശരിയായ ദര്‍ശനം. കര്‍മ്മയോഗത്തിലൂടെയല്ലാത്ത സന്യാസം പ്രയാസകരമാണ്. മറിച്ച്, കര്‍മ്മയോഗത്താല്‍ ശുദ്ധരായവര്‍ പ്രവൃത്തിനിരതരായാലും കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. ആത്മജ്ഞാനിയായ യോഗി ആത്മശുദ്ധിക്കായി ഇന്ദ്രിയങ്ങളാല്‍ … Read more