Grab your copies!Bundle discounts available!Contact us for Book shops  discounts !

നമ്മുടെ ആരാമത്തിലെ പൂക്കൾ!

ഉഷ കേരളക്കരയുടേതാണോ? അതിസുന്ദരിയായ ഒരു രാജകുമാരിയാണ് ഉഷ! ആരാണത് എന്നാവും ചിന്തിക്കുന്നത്… ഉഷയുടെ പിതാവിൻ്റെ പേരു പറഞ്ഞാൽ ചിലർക്കൊക്കെ മനസ്സിലാവും. എന്നാൽ ഉഷയുടെ പിതാമഹൻ്റെ പേര് പറഞ്ഞാൽ മനസ്സിലാവാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല! മൂന്നു ലോകങ്ങളും ഭരിച്ച നമ്മുടെ സ്വകാര്യ അഹങ്കാരമായ സാക്ഷാൽ മഹാബലി ചക്രവർത്തിയാണ് ഉഷയുടെ പിതാമഹൻ! അപ്പോൾ ആദ്യം ചോദിച്ച ചോദ്യം സത്യത്തിൽ ഇതാണ് – മഹാബലി കേരളത്തിൻ്റെ സ്വന്തം ആയിരുന്നോ? നമ്മളാണല്ലോ അദ്ദേഹത്തിൻ്റെ പേരിൽ ഓണവും മറ്റും ആഘോഷിക്കുന്നത്? ഭാഗവതമനുസരിച്ച് അദ്ദേഹം … Read more

എന്തിനായിരുന്നു, ആ പലായനം?

ഇന്നു മാത്രമല്ല, അന്നും ബലം തന്നെയായിരുന്നു നീതിയും നിയമവുമെല്ലാം നിശ്ചയിച്ചിരുന്നത്. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു – കായികമായ ബലത്തെക്കാൾ  ധർമ്മാധർമ്മങ്ങളുടെ ബലപരീക്ഷണമായിരുന്നു പൗരാണികഭാരതത്തിൽ കണ്ടിരുന്നത്. ധർമ്മത്തിൻ്റെ പക്ഷം തകർന്നടിയുമ്പോൾ ഭഗവാൻ തന്നെ അവതാരങ്ങളും എടുത്തിരുന്നു, ധർമ്മത്തെ പുനഃസ്ഥാപിക്കാൻ. അതവിടെ നില്ക്കട്ടെ, ഒരു സാധാരണ യുദ്ധത്തിലേക്കു കടക്കാം. അവിടെ കായികമായ ബലം തന്നെയാണ് മുഖ്യം. ദുഷ്ടാത്മാവായ ഒരു രാജാവ് ഒരിടം ആക്രമിക്കാൻ വരുന്നു. അയാളുടെ കൈവശം വമ്പിച്ച സൈന്യവും സഖ്യശക്തികളും ഉണ്ട്. അയാളുടെ തുടർച്ചയായ ആക്രമണം മൂലം ആ … Read more