നിർമ്മല പ്രണയം
കണ്ടു മറന്നൊരാ മുഖമിന്നു വീണ്ടുമേ അറിയാതെ മുന്നിൽ കടന്നു വന്നു പതറാതെ തളരാതെ നെഞ്ചിടിപ്പിടറാതെ കൺപീലി നനയാതെ നോക്കിനിന്നു കാലത്തിൻ കളിവഞ്ചി തത്തിക്കളിക്കുന്നു ഓർമ്മതൻ ഓളപ്പരപ്പുകളിൽ കെട്ടുപൊട്ടിപ്പോയ പട്ടം കണക്കെയീ മനമങ്ങു പൊങ്ങിപ്പറന്നിടുന്നു ഒത്തൊരുമിച്ചു നടന്നൊരാ കാലത്തിൻ സൗരഭ്യമെങ്ങും നിറഞ്ഞപോലെ കൊച്ചുപിണക്കങ്ങൾ…