ജീവിതം എന്ന അനുഭവം

"ജീവിതം എന്ന യാത്രയെ ആഘോഷമാക്കുക" ("celebrate the journey of life") എന്നൊരു പ്രയോഗം പലയിടത്തും കേട്ടിട്ടുണ്ട്. എന്നാൽ നമുക്കതിന് പലപ്പോഴും കഴിയാറില്ല. അതിന്‍റെ കാരണങ്ങൾ വഴിയേ പറയാം. ജീവിതത്തെപ്പറ്റി വ്യക്തമായി മനസ്സിലാക്കിത്തരാൻ സയൻസിനോ ഫിലോസഫിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.…

Continue Readingജീവിതം എന്ന അനുഭവം

ഒരു ഇല്ലാക്കഥയും, അതിലെ ചില സത്യങ്ങളും

'ഛായാമുഖി' എന്നു കേട്ടിട്ടുണ്ടോ? ആ പേരുള്ള വളരെ പ്രത്യേകതയുള്ള ഒരു കണ്ണാടിയുണ്ടായിരുന്നത്രേ മഹാഭാരതത്തിൽ. അതിലാരെങ്കിലും നോക്കിയാൽ അവരുടെ സ്വന്തം പ്രതിബിംബമായിരിക്കില്ല കാണുന്നത് - പകരം അവർ ഏറ്റവുമധികം പ്രണയിക്കുന്നയാളുടെ മുഖമായിരിക്കും തെളിഞ്ഞുവരിക. ചിലതൊക്കെ ഇവിടെ ചിന്തിക്കാനുണ്ട്. താല്കാലികമായി പ്രണയം മനസ്സിലില്ലാത്ത ആളുകളുണ്ടാവുമെങ്കിലും,…

Continue Readingഒരു ഇല്ലാക്കഥയും, അതിലെ ചില സത്യങ്ങളും

നിർമ്മല പ്രണയം

കണ്ടു മറന്നൊരാ മുഖമിന്നു വീണ്ടുമേ അറിയാതെ മുന്നിൽ കടന്നു വന്നു പതറാതെ തളരാതെ നെഞ്ചിടിപ്പിടറാതെ കൺപീലി നനയാതെ നോക്കിനിന്നു കാലത്തിൻ കളിവഞ്ചി തത്തിക്കളിക്കുന്നു ഓർമ്മതൻ ഓളപ്പരപ്പുകളിൽ കെട്ടുപൊട്ടിപ്പോയ പട്ടം കണക്കെയീ മനമങ്ങു പൊങ്ങിപ്പറന്നിടുന്നു ഒത്തൊരുമിച്ചു നടന്നൊരാ കാലത്തിൻ സൗരഭ്യമെങ്ങും നിറഞ്ഞപോലെ കൊച്ചുപിണക്കങ്ങൾ…

Continue Readingനിർമ്മല പ്രണയം

കർമ്മബന്ധം

എവിടെ നിന്ന് തുടങ്ങണം? ഐസക്ക് ന്യൂട്ടനിൽ നിന്നോ അതോ മഹാകവി ഉള്ളൂരിൽ നിന്നോ? ആർഷഭാരതത്തിലെ ചിന്താധാരകൾ കയറിച്ചെല്ലാത്ത ഇടമില്ലെന്നാണ് സങ്കല്പം.  എന്നാൽ നമ്മുടെ പുരാണങ്ങളിൽ ഒരിക്കലും സ്ഥാനം പിടിക്കാനിടയില്ലാത്ത ന്യൂട്ടനിൽ നിന്നു തന്നെ തുടങ്ങാം. അദ്ദേഹത്തിൻ്റെ മൂന്നാം ചലനനിയമം ഇതാണ് -…

Continue Readingകർമ്മബന്ധം

ഗീതാധ്യായം 4: ജ്ഞാനകര്‍മ്മസന്യാസയോഗം

കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചല്ല, സത്യജ്ഞാനത്തിലുറച്ച നിഷ്കാമ കര്‍മ്മത്തിലൂടെയാണ് കര്‍മ്മസന്യാസം സാധിക്കേണ്ടതെന്ന കഴിഞ്ഞ അധ്യായത്തിലെ പ്രഖ്യാപനത്തെയാണ് കൃഷ്ണന്‍ ഈ ആധ്യായത്തില്‍ വിശദമാക്കുന്നത്. അതീവ രഹസ്യവും (എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതല്ലെന്ന സൂചന) അത്യുത്തമവുമായ അറിവായ ആ യോഗവിദ്യയെക്കുറിച്ചാണ് പ്രതിപാദ്യം: സൂര്യന് ഞാന്‍ നല്‍കിയ ഈ യോഗവിദ്യ…

Continue Readingഗീതാധ്യായം 4: ജ്ഞാനകര്‍മ്മസന്യാസയോഗം

പുരാണകാല ആഹാരരീതിയും ത്രിശങ്കുവും…

രാമായണത്തിലെ മുഖ്യകഥാപാത്രങ്ങളായ ശ്രീരാമനും സീതയും സസ്യാഹാരികളായിരുന്നോ അതോ മാംസവും കഴിക്കുമായിരുന്നോ? ഈ അന്വേഷണം നടത്തുന്നത് പുരാണകാലത്തെ ശ്രേഷ്ഠരെന്ന് കരുതപ്പെടുന്ന ജനങ്ങളുടെ ആഹാരരീതികളും മറ്റും മനസ്സിലാക്കാനാണ്. അപ്പോൾ മറ്റൊരു ചോദ്യവും ഇടയിൽ വന്നു - 'പുരാണകാലം' എന്നൊരു കാലമുണ്ടായിരുന്നോ?? പഴയ കഥകളിൽ നമ്മൾ…

Continue Readingപുരാണകാല ആഹാരരീതിയും ത്രിശങ്കുവും…

ഗീതാധ്യായം 3: കര്‍മ്മയോഗം

ജ്ഞാനമാണോ കര്‍മ്മമാണോ കൂടുതല്‍ ഉത്തമം എന്നൊന്നു വ്യക്തമായി പറയൂ - എന്ന അര്‍ജ്ജുനന്‍റെ ആവശ്യത്തിനു മറുപടിയായി കൃഷ്ണന്‍ ഇങ്ങനെ പറയുന്നു: ലോകത്തില്‍ ജ്ഞാനികളുടെ മാര്‍ഗ്ഗമായ ജ്ഞാനയോഗവും യോഗികളുടെ കര്‍മ്മമാര്‍ഗ്ഗമായ കര്‍മ്മയോഗവുമായി രണ്ട് നിഷ്ഠകളുണ്ട്. കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് കര്‍മ്മവിമുക്തരാവില്ല, സിദ്ധി പ്രാപിക്കുകയുമില്ല. ഗുണങ്ങള്‍ക്കനുസരിച്ച…

Continue Readingഗീതാധ്യായം 3: കര്‍മ്മയോഗം

സപത്നിയിൽ നിന്നുള്ള ദുഃഖം!

'സാപത്ന്യോൽഭവദുഃഖമെത്രയും കഷ്ടം! കഷ്ടം! താപത്തെസ്സഹിപ്പതിനാളല്ല നീയുമെടോ!' എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിൽ ശ്രീരാമൻ ശൂർപ്പണഖയോട് പറയുന്നതാണ് ഈ വരികൾ. ആകാശമാർഗ്ഗത്തിൽ സഞ്ചരിച്ചിരുന്ന ശൂർപ്പണഖ ശ്രീരാമനെ കണ്ട് മോഹിച്ച് അദ്ദേഹത്തോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അർത്ഥം ഇതാണ് - ഒരാൾക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകുന്ന…

Continue Readingസപത്നിയിൽ നിന്നുള്ള ദുഃഖം!